താമരശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍  ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: താമരശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് ബാലുശേരി പുത്തൂര്‍വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാ(43)ണ്  മരിച്ചത്. മരണകാരണം വ്യക്തമല്ല.

തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൂരജിനെ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച സൂരജ് ജോലിക്ക് എത്തിയില്ലെന്നറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *