ഡോ. വന്ദന കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ഡോക്ടര്‍ വന്ദനയെ ആശുപത്രിയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് വന്ദനയുടെ പിതാവ് മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

പൊലീസ് ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുകയാണെന്നും, ശരിയായ അന്വേഷണത്തിന് പൊലീസിന് താല്‍പ്പര്യമില്ലെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *