പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

മെയ്‌ 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.

സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് മുൻപും കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *