ഉറക്കിയശേഷം അമ്മ അലക്കാൻ പോയി; തിരിച്ചെത്തിയപ്പോൾ 3 വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്∙: പേരാമ്പ്ര മരുതേരിയിൽ മൂന്നു വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മരുതേരി പുന്നച്ചാലിലെ വലിയപറമ്പിൽ ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്.

കുട്ടിയെ ഉറക്കിയശേഷം അലക്കാൻ പോയ അമ്മ തിരികെ വന്നപ്പോൾ കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ കാണുകയായിരുന്നു. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല.

ടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *