കിഴിശ്ശേരിയിൽ പുതിയ ശാഖയുമായി  ഫെഡറല്‍ ബാങ്ക്
കിഴിശ്ശേരി: ഫെഡറല്‍ ബാങ്കിന്റെ കിഴിശ്ശേരി ശാഖ  അരീക്കോട്-കൊണ്ടോട്ടി റോഡിലെ ഗ്രേസ് മാളിൽ പ്രവർത്തനമാരംഭിച്ചു. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി പി ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു സാഹിബ് എടിഎം കൗണ്ടറും, പഞ്ചായത്തംഗം മുര്‍ഷിദ നിസാര്‍ സെയ്ഫ് ഡെപോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും കോഴിക്കോട് സോണല്‍ ഹെഡുമായ റെജി സി.വി. അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി വൈസ് പ്രസിഡന്റും വയനാട്   റീജനല്‍ ഹെഡുമായ  പ്രമോദ് കുമാര്‍ ടി. വി., ബ്രാഞ്ച് മാനേജര്‍ ദിലീപ് എം.പി. എന്നിവര്‍ കൂടാതെ ഒട്ടനവധി ഇടപാടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *