മോശം പെരുമാറ്റം ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ നെഞ്ചത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ കടിച്ചതായി പരാതി

കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന ‘മദീന’ ബസിലാണ് കയറിയത്. യാത്രക്കിടെ ബസ് കണ്ടക്ടര്‍ മാറിനില്‍ക്കാന്‍ പറഞ്ഞ് ദേഹത്ത് പിടിച്ച് തള്ളി. പിന്നീട് തൃക്കാക്കര ജഡ്ജിമുക്ക് ഭാഗത്തെത്തിയപ്പോള്‍ വീണ്ടും തള്ളിമാറ്റി. എന്തിനാണ് തള്ളുന്നതെന്ന് ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെ മുഖത്തടിക്കുകയും നെഞ്ചത്ത് കടിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. പരിക്കേറ്റ പത്താംക്ലാസുകാരന്‍ ബന്ധുക്കളുമായെത്തി തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *