വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന  ലോറി നിയന്ത്രണംവിട്ട് കൈവരിയിലിടിച്ച് തകര്‍ന്നു

കൊച്ചി: വൈറ്റില മേല്‍പ്പാലത്തില്‍ ഹോളോബ്രിക്സ് കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ലോറി മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് തകരുകയായിരുന്നു.

പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്നു.  ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് അപകട കാരണം.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്തുനിന്ന് വന്ന വാഹനം മേല്‍പ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *