സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോട്ടയിൽ 4 പേർ പിടിയിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡ‍ിപ്പിച്ച കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. രാജ്യത്തെ ‘കോച്ചിങ് ഹബ്’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. 20 ദിവസം മുൻപാണ് പെൺകുട്ടി പ്രതിയെ പരിചയപ്പെട്ടതെന്നാണ് മൊഴി. ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ അയാളും മൂന്നു സുഹൃത്തുക്കളും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

18–20നും ഇടയിലുള്ളവരാണ് പ്രതികൾ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സുഹൃത്തുക്കൾ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *