ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു

ഒറ്റപ്പാലം: ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം.

രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ, പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിലെ ചിരവയിൽ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു വിജയരാഘവൻ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണു മരിച്ചത്.മക്കൾ:അഞ്ജു, മഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *