തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, പൊട്ടിത്തെറിച്ചത് റെഡ്മി ഫോണ്‍: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂര്‍: ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് സംഭവം. ചാവക്കാട് സ്വദേശി കാസിമിന്റെ മകന്‍ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടയായിരുന്നു സംഭവം.

ഫോണ്‍ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയില്‍ ബെഡ് ഭാഗികമായി കത്തി നശിച്ചു.

ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഹമീദ് എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *