കൊച്ചി: കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ ആരോപിച്ചു. കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് സൃഷ്ടിച്ചതെന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. ഫെഫ്ക അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത താരനിശയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം. മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും യോഗത്തില്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *