കണ്ണൂരിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം; കാസര്‍കോടുനിന്ന്‌ പ്രത്യേക സംഘമെത്തും

കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാന്‍ തീരുമാനമായി. കാസര്‍കോട്ടുനിന്നുമെത്തുന്ന
പ്രത്യേക സംഘമാണ് മയക്കുവെടി വെക്കുക. കടുവ ജനവാസമേഖലയില്‍ തുടരുകയാണ്.

കടുവ ജനവാസമേഖലയിലെ ഒരു കൃഷിത്തോട്ടത്തില്‍ കിടക്കുകയാണ്. നാലുഭാഗത്തും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കടുവ അവശനാണെന്നാണ് നിഗമനം. കാസര്‍കോട്ടുനിന്നുമെത്തുന്ന പ്രത്യേക സംഘം ആരോഗ്യ സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തി കടുവയെ പിടികൂടുമെന്നാണ് വിവരം. അവശനായ കടുവയാണെങ്കില്‍ ജീവഹാനിയുണ്ടാകാതിരിക്കാന്‍ മയക്കുവെടി വെക്കാതെ പിടികൂടാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *