കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആഘോഷത്തിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്ര (5)യാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം.

വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുകയുമായിരുന്നു. അച്ഛനൊപ്പമായിരുന്ന ക്ഷേത്ര തിരക്കിൽപ്പെടുകയും കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോവുകയുമായിരുന്നു. ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. പിതാവിന്റെ കൈയിൽ നിന്നും വഴുതിപ്പോയ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *