Auto Draft

കൊല്ലം∙ മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്.

ഉത്സവപരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *