കല്‍പ്പറ്റ: വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം.

വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തുടർക്കഥയാകുന്ന കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്

കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മിനിയുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *