തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തിന് പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒന്നാകെ തരൂരിനൊപ്പമാണെന്നും വ്യക്തമാക്കി.

നേരത്തെ, വി.ഡി.സതീശന്‍ എംഎല്‍എയും തരൂരിനെ പിന്തുണച്ച് രംഗത്തത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാ’നാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *