പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൂടി അറസ്റ്റില്‍. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജനീഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകരയില്‍ നിന്ന് ബാബുവാണ് പ്രതികള്‍ക്ക് വെടിമരുന്ന് എത്തിച്ചു നല്‍കിയെന്നാണ് സൂചന. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്.

ഇതോടെ സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *