അസ്സാം: ട്രെയിന്‍ ടൊയ്‌ലറ്റില്‍ വെച്ച് രണ്ടു യുവതികളെ ക്രൂര പീഡനത്തിനിരയാക്കി കൊന്ന ബികാഷ് ദാസ് എന്ന ചായ കച്ചവടക്കാരന്‍ പിടിയില്‍. വ്യത്യസ്ത ട്രെയിനുകളിലാണ് ഇയാള്‍ ഒരേ ദിവസം രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നത്. പീഡനവും കൊലപാതകവും ഹരമായി മാറിയതോടെ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് ഇയാള്‍ മറ്റൊരു ട്രെയിനില്‍ കയറിയപ്പോഴാണ് പിടിയിലായത്.

കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും അര്‍ദ്ധ നഗ്‌നമാക്കപ്പെട്ട നിലയില്‍ ആണ് കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ ‘അമ്മ ഒരു ചായ കച്ചവടക്കാരനെ സംശയം പറയുകയും ഇയാളുടെ രൂപം പോലീസിനോട് വിവരിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടിന്‍സുകിയ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ നിന്ന ജാജദിബ്രുഗ ട്രെയിനില്‍ നിന്ന് ബികാസ് ദാസ് എന്ന 40 കാരനെ പിടികൂടുകയായിരുന്നു.

ഇരയ്ക്കു വേണ്ടി തിരയുകയായിരുന്നു താനെന്ന് ഇയാള്‍ സമ്മതിച്ചു. ഒരേ റൂട്ടില്‍ വന്ന ട്രെയിനുകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത് എന്നത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. ടിന്‍സുകിയ റയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മനസ്സിലായി. ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത് .

ഇതോടെ 24 മണിക്കൂറിനുള്ളില്‍ കൃത്യം നടത്തിയ പ്രതി ഒരേയാളാണെന്ന് പോലീസ് ഉറപ്പിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *