കൊച്ചി : എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊല ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ എ.ഐ.എസ്.എഫ് രംഗത്ത്. കേസ് അന്വേഷണത്തില്‍ പൊലീസിന് പാളിച്ച പറ്റിയെന്നും കൊല നടത്തിയ പ്രതികള്‍ രക്ഷപ്പെടുമോ എന്ന ഭയം എ.ഐ.എസ്.എഫിനുണ്ടെന്നും എറണാകുളം ജില്ലാ സെക്രട്ടറി അസ്‌ലഫ് പറഞ്ഞു. പ്രതികളേയും പ്രതികളെ ഒളിപ്പിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അസ്‌ലഫ് ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായി പൊലീസിന്റെ പക്കലുള്ളത് എസ്.എഫ്.ഐ പിടിച്ചുകൊടുത്ത പ്രതികളാണ്. മുഖ്യപ്രതിയെ ഇതുവരെയും പിടികൂടിയില്ല.
ഇതിനിടെ കേസില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

