കേ​​ന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ലബോറട്ടറീസ് ടെക്സ്റ്റയിൽസ് കമ്മിറ്റി ​പ്രോജക്ട് അസിസ്റ്റന്റ് (ടെക്സ്റ്റയിൽ ടെസ്റ്റിങ്) തസ്തികയിലേക്ക് നിയമനത്തിന് ​അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥലങ്ങളിലായി 40 ഒഴിവുണ്ട്. (ബംഗളൂരു 4, ചെന്നൈ 3, ഡൽഹി 3, ഗുണ്ടൂർ 1, ഹൈദരാബാദ് 4, ജയ്പൂർ 2, കാൺപൂർ 1, കണ്ണൂർ 1, കരൂർ 1, മുംബൈ 10, തിരുപ്പൂർ 3, കോയമ്പത്തൂർ 5, ലുധിയാന 1, കൊൽക്കത്ത 1). കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.

പ്രതിമാസം 26000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. വർഷം തോറും മൂന്ന് ശതമാനം വർധനവുണ്ട്. യോഗ്യത: ബി.എസ്‍സി (ഫിസിക്സ്/കെമിസ്ട്രി) അല്ലെങ്കിൽ ബി.ടെക് ടെക്സ്റ്റയിൽസ് ടെക്നോളജി. പ്രായം 2024 മാർച്ച് 31ന് 21നും 35നും മധ്യേ.

സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും www.textilescommittee.nic.inൽ. ഇ മെയിൽ: dlab.tc@nic.in. ഫോൺ: +01 -22- 66527519/520/545.

Leave a Reply

Your email address will not be published. Required fields are marked *