കണ്ണൂര്‍: മകള്‍ താല്‍പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയില്‍ മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പേരൂല്‍ സ്വദേശി പവിത്രനാണ് മരുമകന്റെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പേരൂല്‍ സ്വദേശികളായ ലീല, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം മകളുടെ ഭര്‍തൃഗൃഹത്തില്‍ എത്തിയ പവിത്രന്‍ മരുമകന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ലീലയുടെയും രവീന്ദ്രന്റെയും മകനായ ധനേഷിനെ പവിത്രന്റെ സമ്മതപ്രകാരമായിരുന്നില്ല മകള്‍ ശ്രീലക്ഷ്മി കല്യാണം കഴിച്ചത്. ജനുവരിയിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അതിലുണ്ടായ പകയെ തുടര്‍ന്നായിരുന്നു ആക്രമണം. രക്ഷപ്പെടാന്‍ ശ്രമിച്ച പവിത്രനെ പെരിങ്ങോം എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു. ലീലയും രവീന്ദ്രനും ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *