മേയർ–ഡ്രൈവർ തർക്കം: കെഎസ്ആർടിസി കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നു

കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യുന്നു. തർക്കത്തിനു പിന്നാലെ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണു സുബിനെ തമ്പാനൂർ പൊലീസ് ചോദ്യം ചെയ്യുന്നത്. സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നു സുബിൻ നേരത്തേ പറഞ്ഞിരുന്നു.

‘തന്റെ മൊഴി എന്താണെന്നു ഭാര്യയോടു പോലും പറഞ്ഞിട്ടില്ല. പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ല. എ.എ.റഹീം എംപിയുമായി സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ല’’ എന്നും സുബിൻ വ്യക്തമാക്കി. മേയര്‍ക്കു നേരെ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ലെന്നു സുബിൻ മൊഴി നൽകിയെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നു യദു ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *