കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം;  2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി:  കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ ബൈപാസിലാണ് ദാരുണ സംഭവമുണ്ടായത്.

കെഎസ്ആർടിസി സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.

കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *