നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: കടത്താൻ ശ്രമിച്ചത് ഒന്നര കോടിയുടെ സ്വർണം

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈയ്തീനിൽ നിന്ന് ഒന്നര കോടിയുടെ സ്വർണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ആയിരുന്നു 2332 ഗ്രാം സ്വർണം ഇയാൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *