ടാറ്റ എ.ഐ.എ.യുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് ഫെഡറൽ ബാങ്ക്

കൊച്ചി: ലൈഫ് ഇൻഷുറൻസ് സേവനങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ ടാറ്റ എ.ഐ.എ. ലൈഫ് ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ ബാങ്കഷ്വറൻസ് സഹകരണത്തിലൂടെ ടാറ്റ എ.ഐ.എ. ലൈഫ് ഇൻഷുറൻസിന്റെ സേവനങ്ങൾ ഫെഡറൽ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലഭിക്കുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു.

പെൻഷൻ പദ്ധതികൾക്കൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും വരുമാനം നൽകുന്ന നിക്ഷേപവും ആരോഗ്യ പരിരക്ഷയും ഒന്നിച്ച് ലഭിക്കുന്ന ‘പരം രക്ഷക്’ അടക്കമുള്ള പദ്ധതികളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *