യുവതി പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മരിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ മകള്‍

മഹാരാഷ്ട്രയില്‍ ഐഎഎസ് ദമ്പതികളുടെ മകളെ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥരായ വികാസ് രസ്‌തോഗി, രാധിക എന്നിവരുടെ മകളായ ലിപി രസ്‌തോഗിയാണ് മരിച്ചത്. 27 വയസ്സായിരുന്നു.

ലിപി രസ്‌തോഗി തിങ്കളാഴ്ച പുലര്‍ച്ചെ ദക്ഷിണ മുംബൈയിലെ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഹരിയാനയിലെ സോനിപത്തിലെ ലോ കോളേജ് വിദ്യാര്‍ഥിനിയാണ് ലിപി. പരീക്ഷയെ കുറിച്ചുള്ള ആശങ്കയാണ് ലിപി ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് നിന്ന് തന്റെ മരണത്തിന് ആരും കാരണമല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ലിപി എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പിതാവ് വികാസ്. മാതാവ് രാധിക മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *