ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ജോ റൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിങ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 120 പന്തുകള്‍ നേരിട്ട ജോ റൂട്ട് സെഞ്ചുറി തികച്ചു. 108 പന്തുകളില്‍ നിന്ന് മോര്‍ഗന്‍ 88 റണ്‍സും സ്വന്തമാക്കി.

ജെയിംസ് വിന്‍സ് (27 പന്തില്‍ 27), ജോണി ബെയര്‍‌സ്റ്റോ (13 പന്തില്‍ 30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *