കോഴിക്കോട്: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ലന്നും ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാന്തപുരം തുറന്നടിച്ചു.

ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം വ്യക്തമാക്കി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം. പേര് എന്തായാലും സലഫിസമാണ് ഇതിന് പിന്നിലെന്നും കാന്തപുരം അറിയിച്ചു.

എസ്ഡിപിഐയെ വേരോടെ പിഴുതു കളയേണ്ട സമയം കഴിഞ്ഞെന്ന് പി.കെ.കുഞ്ഞാലികുട്ടിയും വിമര്‍ശിച്ചു. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയും മറ്റും സി.പി.എം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം. മുസ്ലിം ലീഗാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *