ഞങ്ങള്‍ പോകുന്നു: ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം  മൂന്നംഗ കുടുംബം ജീവനൊടുക്കി

നെയ്യാറ്റിന്‍കര: ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉളളില്‍ച്ചെന്നു മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍(52) ,ഭാര്യ സ്മിത (45) , മകന്‍ അഭിലാല്‍ (22) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോള്‍ മണിലാല്‍ എന്തോ ദ്രാവകം കുപ്പിയില്‍ നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്നതാണു കണ്ടത്.

വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്മിത എഴുതിയതെന്നു കരുതുന്ന ആത്മഹ്യകുറിപ്പ് പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *