ഇന്ത്യ– പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനായി യുഎസിലെത്തിയ പാക്കിസ്ഥാനി യുട്യൂബറെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. മത്സരത്തിന്റെ ആവേശം പകര്‍ത്താനായി ന്യൂയോർക്ക് നഗരത്തിലെത്തിയ പാക്കിസ്ഥാൻ യുട്യൂബര്‍ സാദ് അഹമ്മദിനെയാണു വെടിവച്ചുകൊന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇയാള്‍ക്കുനേരെ വെടിയുതിർത്തതെന്ന് ചില പാക്കിസ്ഥാനി മാധ്യമങ്ങൾ വെളിപ്പെടുത്തി.

നഗരത്തിലെ ഒരു മൊബൈൽ മാർക്കറ്റിലെത്തിയ യുട്യൂബർ ആളുകളുടെ അഭിപ്രായങ്ങൾ പകര്‍ത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥൻ സംസാരിക്കാൻ തയാറായില്ലെന്നും ഇതിനുപിന്നാലെയാണ് യുട്യൂബർക്കു വെടിയേറ്റതെന്നുമാണു വിവരം. യൂട്യൂബറെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതുകൊണ്ടാണു വെടിയുതിർത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *