രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയതിനൊപ്പം എയര്‍ടെല്‍ അതേ വിലയില്‍ തന്നെ ഡാറ്റ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍. 149 രൂപ 399 രൂപ എന്നീ പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. അതായത് 149 രൂപ പ്ലാനില്‍ 1ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതി ദിനം നല്‍കുന്നു. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റയായിരുന്നു അതേ വാലിഡിറ്റിയില്‍.

എന്നാല്‍ എയര്‍ടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 2.4ജിബി ഡേറ്റയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.4 ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്ലാനില്‍ ചില ഉപയോക്താക്കള്‍ക്ക് 70 ദിവസവും ചില ഉപയോക്താക്കള്‍ക്ക് 84 ദിവസവുമാണ് വാലിഡിറ്റി. ഈ രണ്ടു പ്ലാനുകളുടെ ഡേറ്റയാണ് എയര്‍ടെല്‍ കുറച്ചിരിക്കുന്നത്. ഡാറ്റകള്‍ക്കു പുറമേ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 100എസ്എംഎസും പ്രതിദിനം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *