തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ഗ്രനേഡ് എറിഞ്ഞു. ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *