ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പിന്തുണച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

മോദിക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതി ആരോപണവും ഉന്നയിച്ചു. മോദി ഭരണത്തില്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണെന്നും റാഫേല്‍ അഴിമതി 45000 കോടിയുടേതാണെന്നും പറഞ്ഞു. പ്രധാനമന്ത്രി സഹായിച്ച വ്യവസായി 45000 കോടി ലാഭമുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികള്‍ ചിലവിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *