മലപ്പുറത്ത് പെൺകുട്ടികളോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് പിടിയിലായത്.

ബസിലും പുറത്തും വച്ച് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി. കുട്ടികൾ പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *