എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, ബിനോയ് വിശ്വത്തിന് മറുപടിയുമായി എ കെ ബാലൻ

തിരുവനന്തപുരം: വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലൻ, കഴിഞ്ഞ ദിവസം എസ്എഫ്ഐക്ക് എതിരായി
ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് ഉള്ള മറുപടിയാണിത്.

എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ല. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.

എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടിയെന്നും എ കെ ബാലൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *