ചലച്ചിത്രനടി സ്മൃതി ബിശ്വാസിന് വിട

 

മുംബൈ: പ്രശസ്ത ചലച്ചിത്ര നടി സ്മൃതി ബിശ്വാസ് (100) നാസിക്കിലെ വസതിയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്മൃതി ബിശ്വാസ് ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍, ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സ്മൃതി ബിശ്വാസ് കിഷോര്‍ കുമാര്‍, ദേവ് ആനന്ദ്, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1961ല്‍ റിലീസ് ചെയ്ത മോഡേണ്‍ ഗേള്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ് മരണവിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *