കേരളം വീണ്ടും കോളറ പിടിയിലോ?; തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം

തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവതി മരിച്ച സംഭവം കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചു.

ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾ കൂടി വയറിളക്കം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *