സുരേഷ് ഗോപിയ്ക്ക് ഇന്ദിരാഗാന്ധിയാണ് ഭാരത മാതാവ്; ഇത് അംഗീകരിക്കാൻ ആകില്ല

സുരേഷ് ഗോപിയ്ക്ക് ഇന്ദിരാഗാന്ധിയാണ് ഭാരത മാതാവ്; ഇത് അംഗീകരിക്കാൻ ആകില്ല ; സി കെ പത്മനാഭൻ

സുരേഷ് ഗോപിയ്ക്ക് ഇന്ദിരാഗാന്ധിയാണ് ഭാരത മാതാവ്; ഇത് അംഗീകരിക്കാൻ ആകില്ല

കണ്ണൂർ: സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ അല്ലെന്നുള്ള രൂക്ഷവിമർശനവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ രംഗത്ത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവർത്തകർ.

സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും സി കെ പത്മനാഭൻ പറഞ്ഞു. ബി ജെ പിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ലെന്നും സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും അദ്ദേഹം വിവരിച്ചു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി കെ പത്മനാഭൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *