പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ഉയർത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.  ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *