സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു: അർജുൻ അശോകനടക്കം 5 പേർക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ‌ അടക്കം 5 പേര്‍ക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് അപകടം.

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കു കേടുപാടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *