പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി ആരോപണം. ആനക്കട്ടി സ്വദേശി സുധീറാണ് ഭൂമി നഷ്ടമായതായി ആരോപണമുന്നയിക്കുന്നത്. ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി മറ്റൊരാള്‍ മറിച്ചുവില്‍ക്കുകയായിരുന്നെന്നാണ് സുധീര്‍ പറയുന്നത്.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും സുധീര്‍ പരാതി നല്‍കിയിരുന്നു. പാലക്കാട് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം 2016ല്‍ ഒറ്റപ്പാലം സബ്കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ മേല്‍ നടപടികളൊന്നും ഉണ്ടായില്ല. അഞ്ചുവര്‍ഷമായി സുധീര്‍ തിരുവനന്തപുരത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ തൊഴിലില്ല. ഭാര്യയും രണ്ടു മക്കളുമാണ് സുധീറിനുള്ളത്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയില്ലെന്നാണ് സുധീര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *