വടകര: സിപിഎം വല്യാപ്പള്ളി മുന്‍ ലോക്കല്‍ അംഗവും സമാന്തര വിദ്യാഭ്യാസപ്രസ്ഥാനത്തിന്റെ ആദ്യക്കാല പ്രവര്‍ത്തകനും മേഴ്‌സി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ മേഴ്‌സി ബാലന്‍ (67) അന്തരിച്ചു.

വടകര മേഴ്‌സി ആര്‍ട്‌സ് കോളേജ് സ്ഥാപകനാണ്. സമാന്തരവിദ്യഭ്യാസരംഗത്ത് സംഘടന രൂപവത്കരിക്കുന്നതിനും പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് മേഴ്‌സി ബാലന്‍. പാരലല്‍ കോളേജസ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മയ്യന്നൂരിലെ ദീപ്തിയില്‍ പരേതനായ കൊല്ലന്‍വിട കണ്ണന്റെയും നാണിയമ്മയുടെയും മകനാണ് മേഴ്‌സി ബാലന്‍. ഭാര്യ: രമ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേഴ്‌സി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റൂട്ട്).

വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ശവസംസ്‌കാരം രാവിലെ ഒമ്പത്തിന് മയ്യന്നൂരിലെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *