ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ സഹതടവുകാര്‍ ആക്രമിച്ചു. അമേരിക്കയിലെ ജയിലില്‍ കഴിയുന്ന കോള്‍മാന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രി ഐസിയു വിലേക്ക് മാറ്റി.

ജൂലൈ എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപൊളിറ്റന്‍ കറക്ഷന്‍ സന്റെറില്‍ വെച്ച് ഹെഡ്‌ലിക്ക് സഹതടവുകാരില്‍ നിന്നും മര്‍ദനമേറ്റത്. ഇയാളിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ലഷ്‌കറെ ത്വയ്യിബ ഭീകരപ്രവര്‍ത്തകനായ പാക്-അമേരിക്കന്‍ വംശജന്‍ ഹെഡ്‌ലിയെ മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *