റിലയന്‍സിന്റെ ജിയോഫൈക്കു പകരമായി വോഡഫോണ്‍ R217 4ജി മൈഫൈ ഡിവൈസ് അവതരിപ്പിച്ചു. 150 എംബിപിഎസോടു കൂടിയ ഡിവൈസിന് 7 മണിക്കൂറാണ് ബാറ്ററി പവര്‍. 150 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 50 എംബിപിഎസ് അപ്ലോഡ് സ്പീഡും മൈഫൈ ഡിവൈസില്‍ സപ്പോര്‍ട്ട് ചെയ്യും. 800,900,1800,2100 എല്‍ടിഇ ബാന്‍ഡിനോടും 900,1800 ജിഎസ്എം കണക്ഷനോടും മൈഫൈ സപ്പോര്‍ട്ട് ചെയ്യും.

1,800 എംഎഎച്ചാണ് ബാറ്ററി. പാസ്വേര്‍ഡും ഡിവൈസില്‍ സെറ്റ് ചെയ്യാം. 3690 രൂപയാണ് വോഡഫോണ്‍ മൈഫൈ ഡിവൈസിന്റെ വില. വോഡഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഓഫറോടു കൂടി 1950 രൂപയ്ക്ക് ഡിവൈസ് വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *