ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ഒരു റെക്കോര്‍ഡ് കൂടി സ്വന്തം. ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന വ്യക്തിയെന്ന നിലയിലാണ് ഇത്തവണ ധോണി റെക്കോര്‍ഡ് നേടിയിരിക്കുന്നത്.

201718 വര്‍ഷത്തില്‍ 12.17 കോടി രൂപയാണ് ധോണി നികുതി അടച്ചത്. സംസ്ഥാനത്ത് ഇത്രയധികം പണം നികുതിയായി മറ്റാരും അടച്ചിട്ടില്ല. അടുത്ത വര്‍ഷത്തേക്കുള്ള നികുതിയിനത്തില്‍ മൂന്നു കോടി രൂപ ധോണി അഡ്വാന്‍സായി അടച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ലഭിക്കുന്നവരില്‍ മുന്‍നിരയിലാണ് ധോണിയുടെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *