മുംബൈ: നഗര ജീവിതത്തെ വിറപ്പിച്ച പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തിവന്ന ബന്ദ് പിന്‍വലിച്ചു. ഓഫീസില്‍ പോയ ജോലിക്കാരും സ്‌കൂള്‍ കുട്ടികളും സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിന് വേണ്ടിയാണ് താത്കാലികമായി ബന്ദ് പിന്‍വലിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചു. ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.

മറാത്ത ക്രാന്തി മോര്‍ച്ചയാണ് ബന്ദ് പിന്‍വലിച്ച വിവരം അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമരം തുടരുമെന്നും അറിയിച്ചു. ബന്ദിനെ തുടര്‍ന്ന് പലയിടത്തും ബസ് ട്രെയിന്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മറാത്ത വിഭാഗം ബന്ദിന് ആഹ്വാനം ചെയ്തത്.

മുംബൈ, നവി മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ ബന്ദ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സംവരണത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാറാത്ത സമുദായം.

Leave a Reply

Your email address will not be published. Required fields are marked *