ഹണി ബട്ടര്‍ ഫിഷ്

ചേരുവകള്‍

ബട്ടര്‍ നാലു ടേബിള്‍ സ്പൂണ്‍

തേന്‍ നാലു ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി കഷ്ണങ്ങളാക്കിയത് മൂന്നെണ്ണം

ലൈം ജ്യൂസ് രണ്ടു ടേബിള്‍ സ്പൂണ്‍

സാല്‍മണ്‍ / ബാസ ഫിഷ് 5 കഷ്ണം

ഉപ്പ് ആവശ്യത്തിന്

കുരുമുളക് അല്പം

തയ്യാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക് പാന്‍ എടുത്ത് അതിലേക്കു ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. ബട്ടര്‍ തവിട്ടുനിറത്തിലാകുമ്‌ബോള്‍ അതിലേക്കു തേന്‍, വെളുത്തുള്ളി, ഉപ്പ്, കുരുമുളക്, ലൈം ജ്യൂസ് എന്നിവ ചേര്‍ക്കുക. ചേരുവകള്‍ എല്ലാം നന്നായി ഇളക്കി ചേര്‍ക്കുക. മീന്‍ കഷ്ണങ്ങള്‍ ഈ സോസിലേക്കു ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിക്കുക. തവിട്ടുനിറമാകുന്നതുവരെ വേവിക്കണം. ഇരുവശങ്ങളും നന്നായി മൊരിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *