കോഴിക്കോട് : മലാപ്പറമ്പ ബൈപാസിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു,ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ മാലിന്യം കൂടി കിടക്കുന്നത്.അറവ് മാലിന്യവും കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ചാക്കിലാക്കി തള്ളുന്നത് പ്രദേശത്ത് അസഹ്യ ദുര്‍ഗന്ധമാണ് പടര്‍ത്തുന്നത്.മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന സാംഗ്രമിക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡരികില്‍ മലിനജലം കെട്ടികിടക്കുന്നതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മുതല്‍ പാച്ചാക്കില്‍ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവായിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിലെത്തുന്നവര്‍ ചാക്കിലും പ്ലാസ്റ്റിക്ക് കവറിലുമാക്കി മാലിന്യം ഇവിടെ രാത്രിയില്‍ തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.രാത്രിയില്‍ തെരുവുനായകള്‍ കൂട്ടമായി എത്തി വാഹനയാത്രക്കാര്ക്കടക്കം ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.കോര്‍പറേഷന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
2018-07-27
