തിരുവനന്തപുരം: സോഷ്യല്‍ മീഡിയാ വഴി ഹനാനെതിരെ നടന്നത് ഗുണ്ടായിസമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്. സമൂഹമാധ്യങ്ങളില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

ശനിയാഴ്ച ഹനാനെ നേരില്‍ കാണുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്.ഇതോടെ നിരവധി സഹായ ഹസ്തങ്ങളാണ് ഹനാനെ തേടി എത്തിയിരുന്നത് . തൊടുപുഴ അല്‍ അസര്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഹനാന്‍. ജീവിക്കാനുള്ള അവസരം തേടിയാണ് തൃശൂര്‍ സ്വദേശിനിയായ ഹനാന്‍ പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു എറണാകുളത്ത് എത്തിയതും മീന്‍ കച്ചവടം ചെയ്തു തുടങ്ങിയതും.

വാര്‍ത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന്‍ അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീന്‍ വില്‍പനയെന്ന ആക്ഷേപം ഉയര്‍ന്നത്. ഇതോടെയാണ് ഹനാനെതീരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി ഉണ്ടായിരിക്കുന്നത്.

ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ കേരള പോലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *