തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് പോലെ രാജ്യത്തെ മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ടീച്ചര്‍. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൗരോഹിത്യമാണ് തടസം നില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചേകന്നൂര്‍ മൗലവി വധം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ വനിതയാണ് ജാമിദ ടീച്ചര്‍.

Leave a Reply

Your email address will not be published. Required fields are marked *